Wednesday 26 November 2014

                            IMPORTANT PHONE NUMBERS

                        WOMEN HELP LINE    :    1091

                        CHILD HELP LINE        :    1098

                       POLICE                            :   0471 2318188

                       HIGHWAY POLICE        :    9847 100 100

                       RAILWAY                         :    9846 200 100

                       TRAFFIC                           :   1099

                       NIRBHAYA TELL FREE  :  1800 425 100

                       PARATHI SMS                 :   0471 2556179

                                            KUMBLA SUB DIST  KALOLSAVAM:

                                 L P  ARABIC  CHAMPIONS   GJBS PILANKATTA

Tuesday 18 November 2014

                                                           ABIN P.M.  STD-III .   GJBS Pilankatta
                                              IInd Place District level & Ist Place   Sub District

                                                              Card  &  Straw  Board  Products.

                                                            Work  Experience  Fair  (on the spot)                                                 
                                                 

Friday 14 November 2014

                   രക്ഷാ കര്‍ത്തൃ സമ്മേളനം-2014-15 ഉദ്‌ഘാടന ചടങ്ങ്

                             14-11-2014 Friday 2 pm.  G J B S Pilankatta                             

                            ക്ലാസ്സ്.ശ്രീ.നിര്‍മ്മല്‍ കുമാര്‍....രക്ഷാ കര്‍ത്തൃ സമ്മേളനം-2014-15
                                              സദസ്സ്... രക്ഷാ കര്‍ത്തൃ സമ്മേളനം-2014-15
                                          സദസ്സ്... രക്ഷാ കര്‍ത്തൃ സമ്മേളനം-2014-15
                                നന്ദി ശ്രീ.പ്രകാശ് ....രക്ഷാ കര്‍ത്തൃ സമ്മേളനം-2014-15
                                          സ്വാഗതം .. രക്ഷാ കര്‍ത്തൃ സമ്മേളനം-2014-15
                              അധ്യക്ഷപ്രസംഗം .. രക്ഷാ കര്‍ത്തൃ സമ്മേളനം-2014-15
                      ക്ലാസ്സ്.ശ്രീ.നിര്‍മ്മല്‍ കുമാര്‍....രക്ഷാ കര്‍ത്തൃ സമ്മേളനം-2014-15

                    സര്‍വ്വശിക്ഷാ അഭിയാന്‍, കേരളം -2014-15

                                         "അവകാശാധിഷ്ഠിത വിദ്യാഭ്യാസം
                                                ക്ലീന്‍ സ്ക്കൂള്‍,  സ്മാര്‍ട് സ്ക്കൂള്‍
                                               ശിശു സൗഹൃദ വിദ്യാലയം"

          രക്ഷാ കര്‍ത്തൃ സമ്മേളനം: GJBS Pilankatta 14-11-2014  2 PM

        രക്ഷാ കര്‍ത്തൃ സമ്മേളനം  സ്ക്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ കെ.ഈശ്വര നായ്ക്കിന്റെ അധ്യക്ഷതയില്‍ എം.പി.റ്റി.എ പ്രസിഡന്റ് ശ്രീമതി.ഐറിന്‍ ഡിസൂസ ഉദ്ഘാടനം ചെയ്തു. ശ്രീമതി. കെ സുലോചന ടീച്ചര്‍,ശ്രീമതി.ശ്യാമള ടീച്ചര്‍,ശ്രീമതി.കദീജ ടീച്ചര്‍, ശ്രീ കെ.നാരായണ മാസ്റ്റര്‍,  ശ്രീമതി.മിനി ടീച്ചര്‍, എസ്.എം സി.ചെയര്‍മാന്‍  
ശ്രീ. റ്റി.എന്‍. അബ്ദുള്ള എന്നിവര്‍ ആശംസയും, ശ്രീ.എസ്.കെ. ഗിരീന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും, ശ്രീ.ബി.എം. പ്രകാശ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
       രക്ഷാ കര്‍ത്തൃ ക്ലാസ്സ് ശ്രീ.എന്‍.നിര്‍മ്മല്‍ കുമാര്‍ എടുത്തു. യോഗത്തില്‍ 61 രക്ഷിതാക്കള്‍ സംബന്ധിച്ചു. 120 കുട്ടികള്‍ പഠിക്കുന്ന സ്ക്കൂളില്‍ 80%  രക്ഷിതാക്കള്‍ പങ്കെടുത്തു.

Friday 8 August 2014




                          വാര്‍ദ്ധക്യം
  ഉമ്മറകോലായില്‍ കാല്‍നീട്ടിയിരുന്നൊരു
  പൊന്‍വിളക്കാണെന്റെയമ്മ.
  കാച്ചെണ്ണയും പിന്നെ വാസനതൈലവും
  ഓട്ടുകോളാമ്പിയും കൂട്ടിരുന്നു.
  ഒരോ ചവിട്ടടി പതറുമ്പോള്‍ തിരയുന്നൂ
  ഊന്നുവടിയൊന്നു തന്നിടുമോ?
  കൈതാങ്ങ് നല്‍കേണ്ട കൈകള്‍ മറയുന്നൂ
  ഊന്നുവടിക്കായ് പരതീടുന്നു.
  പരിഭവം തെല്ലുമേ കാണില്ലയെങ്കിലും
  പിടയുന്നു പതറുന്നു മനമൊന്നാകെ
  പാടിയുറക്കിയ പാട്ടും മറന്നു പോയ്
  പാല്‍ ചുരത്തും 'മാറും‌‌' ശോഷിച്ചുപോയ്.
  നാഴികയ്ക്കറുപത് വട്ടം വിളിച്ചൊരു
  പേരുകളൊക്കെയും വിസ്മരിപ്പൂ.
  മൂലയ്ക്കിരിക്കണ 'മുത്ത്യമ്മ'യാണത്രേ
  ചൊല്ലുന്നു കുഞ്ഞിളം പൈതലുകള്‍,
  കാഴ്ചയ്ക്കുമപ്പുറം കാഴ്ച നല്‍കേണ്ടവര്‍
  കാണാതെ പോകുന്നു ഈ കാഴ്ചകള്‍. 

                                                       മിനി.കെ.
                                                പിലാക്കട്ട സ്ക്കൂള്‍

Wednesday 6 August 2014


                 

                          സാക്ഷരം

     വായന,ലേഖനം,എന്നിവയില്‍ പ്രയാസം നേരിടുന്ന കുട്ടികള്‍ക്കുള്ള 
     പ്രത്യേക പഠനപ്രവര്‍ത്ത പാക്കേജ് സാക്ഷരം  മുന്‍ വര്‍ഷത്തെ
    ആവേശം ഉള്‍ക്കൊണ്ട് ചുരുങ്ങിയ കുട്ടികള്‍ക്ക് പ്രധാന അധ്യാപകന്റെ
    നേതൃത്വത്തില്‍ തുടക്കം കുറിച്ചു. 

Wednesday 30 July 2014

teacher's creativity by pilankatta teacher's.........our own poems

      വസന്തകാലം

ഇളവെയിലിന്‍ പൊന്‍തുടിപ്പാം കുളിരേറ്റ്
വിരുന്നു വന്നൂ പൊന്‍വസന്തകാലം.
കാറ്റിന്റെ ചുംബനമേറ്റു ഞാന്‍ കുളിര്‍കോരി 
മനതാരില്‍ വിരിയുന്നു പൊന്‍വസന്തം
കാറ്റിന്റെ സീല്‍ക്കാരമേറ്റൊരാ കിളികളും
മൗനമായ് പാടി നിന്നെ നോക്കി.
കള കളം  പാടുന്ന പുഴയെന്തേ മന്ത്രിപ്പൂ
പൂമണമൊഴുകുന്ന  തെളിനിരിനായ്.
പൂനിലാ പുഞ്ചിരി തൂകുന്ന വാനവും
മൗനമായ് നിന്‍കാന്തിയേറ്റു  വാങ്ങി.
അമ്മതന്‍ നെഞ്ചോട് ചേര്‍ന്ന് കിടന്നൊരാ-
പൈതലിന്‍ മിഴിയിലും  പൊന്‍വസന്തം.
മണ്ണിലും  വിണ്ണിലും ഹൃത്തിലും നിറയുന്നു
സ്നേഹക്കടലെന്ന  നിറവസന്തം.
                                                          
                                                           മിനി.കെ.
 

                                



      അമ്മ
അമ്മ...എന്നമ്മ...പൊന്നമ്മ
അറിവിന്‍ വിളക്കാണെന്നമ്മ.
അക്ഷയ സ്നേഹ ഖനിയാണെന്നമ്മ
അനുപമ സ്നേഹത്തിനുടമ അമ്മ
അനവദ്യ കുസുമമെന്നമ്മ.
അമ്മ...എന്നമ്മ...പൊന്നമ്മ
അനശ്വര നാദലഹരിയാണമ്മ.
അലിവാര്‍ന്നൊരമ്മ അഴകോലുമമ്മ
അനര്‍ഗള സ്നേഹ നിര്‍ഝരിയമ്മ.
അകതാരില്‍കുടികൊളളും ദേവിയെന്നമ്മ
അനുഗ്രഹവര്‍ഷം ചൊരിഞ്ഞിടുമമ്മ.
അമ്മ...എന്നമ്മ...പൊന്നമ്മ
അമ്മിഞ്ഞപ്പാലൂട്ടി സ്നേഹാമൃതം നല്‍കി
മക്കളെ പോറ്റിടും അമ്മ
തെറ്റു തിരുത്തുവാന്‍ പാടു പെടുന്നൊരു
സദ്ഗുരുവാണെന്റെയമ്മ.
എന്തിനുമേതിനും തുണയായ് നിന്നിടും
നല്ല കളിത്തോഴിയമ്മ.
അമ്മ...എന്നമ്മ...പൊന്നമ്മ
നെഞ്ചകം വിങ്ങുമ്പോള്‍ഇടനെഞ്ചുപൊട്ടുമ്പോള്‍
കുളിര്‍മഴ പെയ്യിക്കുമമ്മ.
പുഞ്ചിരിപ്പൂപൊഴിച്ചാനന്ദ നാളങ്ങള്‍
ഉള്‍പ്പൂവിലണിയിക്കുമമ്മ.
സൂര്യനെക്കാളും തേജസെഴുന്നൊരു
സുന്ദര രൂപിയെന്നമ്മ.
നല്ലൊരു ത്യാഗിയെന്നമ്മ
നല്ല വിളനിലമമ്മ.
നന്മകള്‍മാത്രം കൈവരുവാനായ്
എന്നും ഭജിക്കുന്നൊരമ്മ.
അമ്മ...എന്നമ്മ...പൊന്നമ്മ
ശാന്തിതന്‍ തീരമാണമ്മ
ശരണത്തിന്‍മന്ത്രമാണമ്മ.
സന്മാര്‍ ദര്‍ശിനി അമ്മ.
ജ്ഞാന പ്രകാശിനി അമ്മ
സത്യമാണമ്മ നന്മയാണമ്മ
ലക്ഷ്മിയാണെന്നുടെയമ്മ.
അമ്മ...എന്നമ്മ...പൊന്നമ്മ
കൈവല്യദായിനി അമ്മ
ആനന്ദദായിനി അമ്മ
അശരണര്ക്കാശ്രയം നല്‍കീടുന്ന
വിശ്വമാനാണെന്റമ്മ.
അമ്മ...എന്നമ്മ...പൊന്നമ്മ
അണയാത്ത ദീപമെന്നമ്മ.

                          ശ്യാമള ടീച്ചര്‍



        മാറ്റം
               *************
പ്രതിമ,തിരിച്ചറിയാനാവാത്ത പ്രതിമ
ശിരസ്സും,കൈകളും,കാല്‍കളും
വിരിഞ്ഞ മാറുമുളള പ്രതിമ
കണ്ണില്‍ പായലിന്‍ പാട
അഴുക്കും,കരിയും പൊതിഞ്ഞ ദേഹം
ഹൃദയത്തില്‍ഉറഞ്ഞ രക്തം
ആരെയും കാണാതെ
മഴയേറ്റ്,കാറ്റേറ്റ്,വെയിലേറ്റ്
നിസംഗനായ് നില്‍ക്കുന്നു
ഒന്നും തിരിച്ചറിയാനാവാതെ
പ്രതിമ നില്‍ക്കുന്നു.
വസന്തകാലത്തിന്‍ വരവ് ചെവിയിലേക്കോതി
ആരോ ചിലയ്ക്കുന്ന ശബ്ദം
കണ്ണിന്‍പാടയാരോ കൊത്തിനീക്കുന്നു,
മുന്നില്‍പ്രകാശം നിറഞ്ഞ കണ്ണ്
ഒരു രശ്മി,ചെറുചിരിയില്‍ പകര്‍ന്നു.
പ്രതിമതന്‍കണ്ണില്‍വെളിച്ചം തെളിച്ചു
കണ്ണില്‍ചിരിക്കുന്ന ലോകം
വിരിഞ്ഞ പൂക്കള്‍, പറക്കുന്ന പറവകള്‍
തീരത്തെ പുണരാന്‍വെമ്പുന്ന തീരമാലകള്‍
അതാ,സ്നേഹവര്‍ഷം ചൊരിയുന്നു.
കണ്ണിന്‍പാട പാടേ നീങ്ങുന്നു.
അഴുക്കും, പൊടിയും ഒലിച്ചിറങ്ങുന്നു.
ഹൃദയം തുടിക്കുന്നു, പുതുരക്തമൊഴുകുന്നു
കുളിര്‍മാറുന്നു, ഭയമോടുന്നു
ഇന്ന്..................................
എല്ലാവരും കാണ്‍കെ, നെഞ്ചുവിരിച്ച്
തുറന്ന കണ്‍കളാല്‍ലോകത്തെ നോക്കി
പ്രതിമ നില്‍ക്കുന്നു.
എല്ലാം തിരിച്ചറിഞ്ഞ്, പ്രതിമ നില്‍ക്കുന്നു.

                             ബി.എം.പ്രകാശ്