Friday 8 August 2014




                          വാര്‍ദ്ധക്യം
  ഉമ്മറകോലായില്‍ കാല്‍നീട്ടിയിരുന്നൊരു
  പൊന്‍വിളക്കാണെന്റെയമ്മ.
  കാച്ചെണ്ണയും പിന്നെ വാസനതൈലവും
  ഓട്ടുകോളാമ്പിയും കൂട്ടിരുന്നു.
  ഒരോ ചവിട്ടടി പതറുമ്പോള്‍ തിരയുന്നൂ
  ഊന്നുവടിയൊന്നു തന്നിടുമോ?
  കൈതാങ്ങ് നല്‍കേണ്ട കൈകള്‍ മറയുന്നൂ
  ഊന്നുവടിക്കായ് പരതീടുന്നു.
  പരിഭവം തെല്ലുമേ കാണില്ലയെങ്കിലും
  പിടയുന്നു പതറുന്നു മനമൊന്നാകെ
  പാടിയുറക്കിയ പാട്ടും മറന്നു പോയ്
  പാല്‍ ചുരത്തും 'മാറും‌‌' ശോഷിച്ചുപോയ്.
  നാഴികയ്ക്കറുപത് വട്ടം വിളിച്ചൊരു
  പേരുകളൊക്കെയും വിസ്മരിപ്പൂ.
  മൂലയ്ക്കിരിക്കണ 'മുത്ത്യമ്മ'യാണത്രേ
  ചൊല്ലുന്നു കുഞ്ഞിളം പൈതലുകള്‍,
  കാഴ്ചയ്ക്കുമപ്പുറം കാഴ്ച നല്‍കേണ്ടവര്‍
  കാണാതെ പോകുന്നു ഈ കാഴ്ചകള്‍. 

                                                       മിനി.കെ.
                                                പിലാക്കട്ട സ്ക്കൂള്‍

1 comment:

  1. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍

    ReplyDelete